മൊബൈയില്‍ ഫോണ്‍ കമ്പനികള്‍ 2ജി, 3ജി നിരക്കുകള്‍ കുറച്ചു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
മൊബെയില്‍ ഫോണ്‍ കമ്പനികള്‍ 2ജി, 3ജി നിരക്കുകള്‍ കുറച്ചു. 2ജി, 3ജി ഫോണ്‍ കണക്ഷനുകളുടെ ഇന്റര്‍നെറ്റ് നിരക്കുകളാണ് കുത്തനെ കുറച്ചത്. ചില ഫോണ്‍ കമ്പനികള്‍ 90 ശതമാനം വരെയാണ് നിര്ക്കുകള് കുറച്ചരിക്കുന്നത്.
പുതിക്കിയ നിര്ക്കുകള് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മൊബൈയില്‍ ഫോണ്‍ കമ്പനികളുടെ ഇന്റര്‍നെറ്റ് പാക്കുകളുടെ നിരക്കില്‍ വന്‍ മാറ്റമാണുള്ളത്. പാക്കേജുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഇന്റര്‍നെറ്റ് ഉപഭോഗത്തിലും കുറവ് വരും.
നേരത്തെ ഇന്റര്‍നെറ്റ് നിരക്കുകള്‍ 10 കെബി ഡൗണ്‍ലോഡിന് 10 പൈസ നിരക്കായിരുന്നത് ഇനി അത് ഒരു പൈസ നിരക്കാവും. ഡേറ്റാ പാക്കുകളുടെ നിര്ക്കിലും മൊബെയില്‍ ഫോണ്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ മൊബൈയില്‍ ഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുറുക്കും.