ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഇമെയിലില്‍ പ്രചരിപ്പിച്ച ഭര്‍ത്താവിനെ സിഐഡികള്‍ പിടികൂടി
ഹൈദരാബാദ്|
WEBDUNIA|
WD
WD
ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഇന്റ്ര്നെറ്റില് പ്രചരിപ്പിക്കുന്ന ഭര്‍ത്താവ് സിഐഡികളുടെ പിടിയിലായി. ബാഗ്ലൂരില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ നന്ദകുമാര്‍ ജയിനെയാണ് സിഐഡികള്‍ അറസ്റ്റ് ചെയ്തത്.
ലണ്ടനില്‍ പഠനത്തോടൊപ്പം ജോലി ചെയ്യവെ നന്ദകുമാര്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഇതില്‍ ഇയാള്‍ക്ക് കുട്ടി ജനിക്കുകയും ചെയ്തു. തുടര്‍ന്ന് ചിക്കാഗോയില്‍ ജോലി ചെയ്യുന്ന യുവതിയെ ഇയാള്‍ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വത്ത് മുന്നില്‍ കണ്ടായിരുന്നു പ്രതി വീണ്ടും വിവാഹിതനായത്.
എന്നാല്‍ നന്ദകുമാര്‍ ലണ്ടനില്‍ വിവാഹം കഴിച്ചതാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി നന്ദകുമാറിനോട് വിവാഹ മോചനം ആവശ്യപ്പെട്ടു. വിവാഹമോചനത്തില്‍ നിന്ന് പിന്മാറണമെന്നും പണം കൂടുതല്‍ തരണമെന്നും നന്ദകുമാര്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇത് നിരസിക്കുകയാണ് ചെയ്തത്. ഇതില്‍ കുപിതനായ നന്ദകുമാര്‍ ഭാര്യയുടെ പേരില്‍ കൃത്യമ ഇമെയില്‍ ഐഡി ഉണ്ടാക്കുകയും അതു വഴി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കയും ചെയ്തു.
ചിക്കാഗോയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ സുഹൃത്തുക്കള്‍ വഴി സംഭവങ്ങള്‍ അറിയുകയായിരുന്നു. ചതിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവതി സിഐഡിയില്‍ പരാതി നല്‍കുകയായിരുന്നു. സിഐഡികള്‍ നടത്തിയ തെരച്ചിലില്‍ പ്രതിയെ കണ്ടുപിടിക്കുകയായിരുന്നു. നന്ദകുമാറിനെതിരെ സൈബര്‍ കുറ്റങ്ങള്‍, വിശ്വാസ വഞ്ചന, സ്ത്രീ പീഡനം തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്തു.