ഭര്‍ത്താവിനെ ഉപേക്ഷിച്ച സ്ത്രീ തിരിച്ചെത്തി ഭാര്യയുടെ കടമ നിറവേറ്റണമെന്ന് കോടതി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ സ്ത്രീയ്ക്കെതിരായി ഡല്‍ഹി കോടതിയുടെ വിധി. ഭര്‍ത്താവിന്റെ അരികില്‍ തിരിച്ചെത്തി ഈ സ്ത്രീ ഭാര്യയുടെ കടമകള്‍ നിറവേറ്റണമെന്ന് കോടതി വിധിച്ചു. തന്റെ കടമ നിറവേറ്റാതെ, ന്യായമായ കാരണം ഇല്ലാതെയാണ് ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതെന്ന് കോടതി വിലയിരുത്തി.
ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവ് മുസ്ലിം ആചാരപ്രകാരമാണ് 2008ല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചു. താന്‍ എത്ര സ്നേഹം നല്‍കിയിട്ടും ഭാര്യ താനുമായും തന്റെ കുടുംബവുമായും നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടാറാണ് പതിവെന്ന് ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഭാര്യാമാതാവ് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഭാര്യ കുഞ്ഞിനെയും കൊണ്ട് വീടുവിട്ടുപോയി. തന്നെ കാണാനായി വരരുതെന്ന് ഭാര്യ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.