ബിഹാറിലെ സ്കൂളുകളില്‍ വീണ്ടും ഭക്ഷ്യവിഷബാധ: 150 കുട്ടികള്‍ ആശുപത്രിയില്‍
പട്ന|
WEBDUNIA|
PTI
PTI
ബിഹാറിലെ സ്കൂളുകളില്‍ വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായത്തിനെ തുടര്‍ന്ന് 150 കുട്ടികള്‍ ആശുപത്രിയിലായി. ബിഹാറിലെ രണ്ട് സ്കൂളുകളില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികളാണ് ആശുപത്രിയിലായത്. രണ്ട് സ്കൂളുകളും രണ്ട് ജില്ലകളിലാണ്.
ജമൂയി ജില്ലയിലെ കലിയുഗ ഗ്രാമത്തിലെ സ്കൂളിലും അര്‍വാല്‍ ജില്ലയിലെ ചമന്ഡി പ്രൈമറി സ്കൂളിലുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇന്നലെയാണ് ഈ സ്ക്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സ്കൂളുകളില്‍ വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതെസമയം സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വീണ്ടും തുടരുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. ഭക്ഷ്യവിഷബാധയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
രണ്ടാഴ്ച മുമ്പുണ്ടായ ഭക്ഷ്യവിഷബാധയില്‍ സരന്‍ ജില്ലയിലെ ചപ്രയില്‍ സ്കൂളിലെ 23 കുട്ടികള്‍ മരിച്ചിരുന്നു. അവിടെയും കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിലായിരുന്നു ഭക്ഷ്യവിഷബാധ ഉണ്ടായത്.