ബിഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:10 IST)
വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് നിതിഷ് കുമാര്‍ ജനത പരിവാറിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുലായം സിംഗ് യാദവ് തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ ഡി യു - ആര്‍ ജെ ഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതിഷ് കുമാര്‍ ആയിരിക്കുമെന്നും ലാലു പ്രസാദ് യാദവ് ആണ് നിതിഷ് കുമാറിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും മുലായം സിംഗ് യാദവ് പറഞ്ഞു.

തന്റെ പാര്‍ട്ടിയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിഷ് കുമാറിന് എതിരാളി ഉണ്ടാകില്ലെന്ന് മുലായം സിംഗിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത
ലാലുപ്രസാദ് യാദവ് പറഞ്ഞു.

അതേസമയം, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെ ഡി യു - ആര്‍ ജെ ഡി സഖ്യത്തിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ നിതിഷ് കുമാര്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :