ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (10:31 IST)
PTI
ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പുറത്തിറക്കി. 54 പേരുടെ പട്ടികയാണ് വ്യാഴാഴ്ച രാത്രി ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ്‌സമിതി യോഗം പ്രഖ്യാപിച്ചത്.

പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നാഗ്പുരില്‍നിന്ന് ജനവിധി തേടും. അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഗോവ, പശ്ചിമ ബംഗാള്‍, ഒറഡിഷ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളെയാണ് പാര്‍ട്ടി ആദ്യഘട്ടത്തില്‍ പരിഗണിച്ചത്.

ബിജെവൈഎം ദേശീയ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ (ഹാമിര്‍പുര്‍, ഹിമാചല്‍ പ്രദേശ്), ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ (ബീഡ്, മഹാരാഷ്ട്ര), പ്രമുഖ മജീഷ്യന്‍ പി.സി. സര്‍ക്കാര്‍(ബരാസാത്, ബംഗാള്‍) തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ പ്രമുഖര്‍. സിനിമാതാരം ജോര്‍ജ് ബേക്കര്‍ ഹൗറ മണ്ഡലത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ സ്ഥാനാര്‍ഥിയാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :