aparna|
Last Modified ശനി, 11 നവംബര്‍ 2017 (09:32 IST)
സഞ്ജയ് ലീല ബെന്‍സാലിയുടെ ‘പത്മാവതി’യെന്ന
സിനിമ ബഹിഷ്കരിക്കണമെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഇക്കാര്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിന്റെ അധികാരപരിതിയില്‍ കൈകടത്തുന്നില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ വിശദീകരണം.
ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു ഹര്‍ജി അലഹാബാദ് ഹൈക്കോടതിയും നിരാകരിച്ചു. പത്മാവതിയില്‍ റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്നും ക്ഷത്രിയ സമുദായത്തിന്റെ വികാരം വ്രണപ്പെടുന്നുവെന്നുമായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍, പ്രദറ്റ്ശനാനുമതി നല്‍കേണ്ടതു സെന്‍സര്‍ ബോര്‍ഡ് ആണെന്നും അവരുടെ അധികാരപരിതിയില്‍ കൈകടത്തുന്നില്ലെന്നും ആയിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയത്.
ദിലീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്മാവതിയുടെ റിലീസ് ഡിസംബര്‍ ഒന്നിനാണ്.