ബിഎസ്എഫില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ബിഎസ്എഫില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ ആദ്യമായിട്ടാണ് വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. 2009ലാണ് ആദ്യമായി ബിഎസ്എഫില്‍ വനിതകളെ നിയമിച്ചു തുടങ്ങിയത്.

ബിഎസ്എഫില്‍ 700ഓളം വനിതാ ഓഫീസര്‍മാര്‍ ഉണ്ട്. എന്നാല്‍ ഇതുവരെയും ബിഎസ്എഫില്‍ വനിതാ ഓഫീസര്‍ റാങ്കിലേക്കുള്ള നിയമനം നടന്നിട്ടില്ല. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലാണ് വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ ഉദേശിക്കുന്നത്. 25 വയസ്സില്‍ താഴെയുള്ള വനിതകളെയായിരിക്കും അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കില്‍ നിയമിക്കുക.

2014 അവസാനത്തോടെയായിരിക്കും വനിതാ ഓഫീസര്‍മാരുടെ നിയമനം നടത്തുക. ഇവരെ തെരഞ്ഞെടുക്കുക യുപിഎസ്സി പരീക്ഷ വഴിയായിരിക്കും. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി നിയമിക്കുന്നവര്‍ക്ക് പിന്നീട് ഡപ്യൂട്ടി കമാന്‍ഡന്റായും സ്ഥാനകയറ്റത്തിന് അര്‍ഹതയുണ്ടാകും.

മറ്റ് അര്‍ധ സൈനിക വിഭാഗങ്ങളായ സിആര്‍പിഎഫിലും സിഐഎസ്എഫിലും നേരത്തെ തന്നെ വനിതാ ഓഫീസര്‍മാരെ നിയമിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :