മുംബൈ|
Last Updated:
ബുധന്‍, 18 ജൂണ്‍ 2014 (17:56 IST)
പ്രീതി സിന്റയുടെ മുന്‍ കാമുകനായ നെസ് വാഡിയയുടെ പിതാവ് നസ്ലി വാഡിയയ്ക്ക് അധോലോകത്തിന്റെ ഭീഷണി. തനിക്ക് അധോലോകത്തിന്റെ ഭീഷണിയുണ്ടെന്ന് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നസ്ലി വാഡിയ പരാതി നല്കി. പ്രീതി സിന്റയെ ശല്യം ചെയ്താല്‍ വാഡിയ ഗ്രൂപ്പിനെ ഉപദ്രവിക്കുമെന്ന് അധോലോകനേതാവായ രവി പുജാരി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കേസ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
കിംഗ്സ് ഇലവന് പഞ്ചാബ് ക്രിക്കറ്റ് ടീമിന്റെ പാര്‍ട്ണറും തന്റെ മുന്‍ കാമുകനുമായ നെസ് വാഡിയയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി പ്രീതി സിന്റ ഉന്നയച്ചിരുന്നത്.
നെസ് വാഡിയ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പ്രീതി പറഞ്ഞിരുന്നു. മറൈന്‍ ഡ്രൈവ് പൊലീസിന് മുമ്പാകെ ആറുപേജുകള്‍ വരുന്ന പരാതിയാണ് പ്രീതി സിന്റ നല്‍കിയത്. ഈ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ പ്രീതിയും നെസ് വാഡിയയും ശ്രമിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നസ്ലി വാഡിയ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മേയ് 30ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ തന്റെ ടീമിന്റെ കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് നെസ് വാഡിയ മോശമായി പെരുമാറിയതെന്ന് പ്രീതി സിന്റ പറഞ്ഞിരുന്നു. തന്റെ നേര്‍ക്ക് ഉച്ചത്തില്‍ ആക്രോശിച്ചുവെന്നും ചീത്ത വിളിച്ചുവെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും പ്രീതി ആരോപിച്ചിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ വ്യക്തതയില്ലായ്മ പൊലീസിനെ കേസില്‍ വല്ലാതെ വലയ്ക്കുന്നുണ്ട്.
കേസില്‍ മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്കയിലായതിനാല്‍ പ്രീതി പൊലീസില്‍ മൊഴി കൊടുത്തിരുന്നില്ല. സിന്റയുടെ മൊഴി ലഭിക്കാതെ കേസന്വേഷണം പൂര്‍ണമാകില്ലെന്ന നിലപാടിലാണ് പൊലീസ്.