Sumeesh|
Last Modified വ്യാഴം, 7 ജൂണ്‍ 2018 (16:48 IST)
ഡൽഹി:
പ്രവാസികൾ വിവാഹം 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. ഇതു സംബന്ധിച്ച് നിയമം കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി.
ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന പ്രവാസികളുടെ ലുക്കൌട്ട് നോട്ടിസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.അടുത്തകാലത്ത് മാത്രമായി ഇത്തരത്തിൽ ആറു കേസുകളാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജൂൺ 11 ചേരുന്ന യോഗത്തിൻ പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു.