Sumeesh|
Last Modified വ്യാഴം, 7 ജൂണ്‍ 2018 (15:37 IST)
കോഴിക്കോട് ഔദ്യോഗിക പൊലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചു. പൊലീസിന്റെ നടപടികൾക്കെതിരെ നിയമ സഭയിലടക്കം വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് വീണ്ടും വിവാദം ഉയർന്നിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസിന് പുതുതായി ലഭിച്ച വാഹനമണ് ഔദ്യോഗിക വേഷത്തിൽ ക്ഷേത്രത്തിലെത്തി പൂജിച്ചത്.
കോഴിക്കോട് സിറ്റി പൊലീസ് കൺട്രോൾ റൂമിനായി പുതുതായി അനുവദിച്ച അഞ്ച് വാഹനങ്ങളിലൊന്നാണ് യൂണിഫോമിലെത്തി പൊലീസ് ഉദ്യോഗസ്തൻ പൂജിച്ചത്. ഔദ്യോഗിക യൂണിഫോമിൽ മത ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല എന്ന് പൊലീസ് ചട്ടം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ നടപടി. പൊലീസുകരുടെ വാട്ട്സാപ്പ് ഗ്രൂപീലൂടെയാണ് പൂജയുടെ ചിത്രങ്ങൾ പുറത്ത് വന്നത്.
സംഭവം പൊലീസ് സേനക്കകത്ത് തന്നെ വലിയ പ്രതിശേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട
പൊലിസുകാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണം എന്ന് സേനക്കകത്ത് തന്നെ ആവശ്യം ശക്തമായതായി
മതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.