ലക്നൌ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ പൊലീസ് സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഖദയില് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് പൊലീസുകാര്‍ മദ്യം നല്കിയ ശേഷം ബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതി.
ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് വിജയ് വര്‍മ്മ എന്നൊരാളാണ് തന്നെ സ്റ്റേഷനില്‍ എത്തിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജൂലൈ 17-നായിരുന്നു ഇത്. എന്നാല്‍ സ്റ്റേഷനില്‍ എത്തിയ യുവതിയെ ഒരു മുറിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്കിയ ശേഷം സംഘം ചേര്‍ന്ന് പീഡിപ്പിച്ചു.
സ്റ്റേഷന് എസ് ഐ, വിജയ് വര്‍മ്മ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.