പൊതുമധ്യത്തില്‍ പൊട്ടിത്തെറിച്ച്, തല്ലാന്‍ കയ്യോങ്ങി മമത

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊതുമധ്യത്തില്‍ പൊട്ടിത്തെറിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ച വൈകിട്ട് മമത കൊല്‍ക്കത്ത പുസ്തകമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം.

മേളയില്‍ പങ്കെടുക്കാന്‍ കാര്‍ വൈകിയതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരോട് മമതയുടെ രോഷപ്രകടനം.

‘നിങ്ങളെയൊക്കെ അടിക്കണം’ എന്ന് പറഞ്ഞ് മമത അടിക്കാനായി കയ്യോങ്ങി. കുസും കുമാര്‍ ദ്വിവേദി എന്ന സുരക്ഷാ ഉദ്യോഗസ്ഥനോടായിരുന്നു മമതയും അരിശം. ഇദ്ദേഹം മമതയോട് കൈ കൂപ്പി ക്ഷമ ചോദിക്കുകയും ചെയ്തു. വര്‍ഷങ്ങളായി മമതയുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ചുറ്റും കൂടിയ മാധ്യമങ്ങള്‍ മമതയുടെ പ്രകടനം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :