പൊതുതാല്‍പര്യ ഹര്‍ജികളുടെ മാതാവ് അന്തരിച്ചു

WEBDUNIA|
PRO
PRO
പൊതുതാല്‍പര്യ ഹര്‍ജികളുടെ മാതാവ് എന്ന് അറിയപ്പെടുന്ന പ്രമുഖ അഭിഭാഷക കപില ഹിന്‍ഗൊറാനി (86) അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി പൊതുതാല്‍പര്യ ഹല്‍ജി നല്‍കിയത് സുപ്രീംകോടതി അഭിഭാഷകയായിരുന്ന കപിലയാണ്. സാധാരണക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അവരുടെ പൊതുതാല്പര്യ ഹര്‍ജികള്‍. മൂന്ന് പതിറ്റാണ്ട് കാലം ഇവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അനുഭവിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചിട്ടും വിചാരണ തുടങ്ങാതെ ബിഹാര്‍ ജയിലില്‍ കഴിയേണ്ടി വന്നവര്‍ക്ക് വേണ്ടിയാണ് കപില ആദ്യമായി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലൂടെ 40000 വിചാരണ തടവുകാരാണ് ജയില്‍ മോചിതരായത്.

1979ലെ പ്രശസ്തമായ ഹുസൈനാര കാട്ടൂണ്‍ കേസിലെ കപിലയുടെ വാദങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. കോടതിച്ചെലവുകള്‍ വഹിക്കാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ക്കായി സുപ്രീംകോടതിയില്‍ പോരാടാന്‍ കഴിയും എന്ന ആത്മവിശ്വാസം നല്‍കിയ ഈ വാദമാണ്.

60 വര്‍ഷക്കാലം അഭിഭാഷകയായി സേവനം അനുഷ്ഠിച്ച കപിലയുടെ മക്കളായ അമന്‍, പ്രിയ, സ്വേത എന്നിവര്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :