പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയിലാണ് 18 വയസ്സുള്ള പിങ്കി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്നത്. പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടിലെത്തിയ അക്രമി പെണ്‍കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി വെടിവയ്ക്കുകയായിരുന്നു.

അകന്ന ബന്ധുവായ യുവാവാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഈ യുവാവ് ശല്യം ചെയ്യാറുണ്ടെന്നും പിതാവ് പറഞ്ഞു. ഇതിന് വിസമ്മതിനാലാണ് കൊല നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :