പുത്തന്‍ റയില്‍ മന്ത്രി നിരക്ക് വര്‍ധന പിന്‍‌വലിച്ചു!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
റയില്‍‌വെ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന പുതിയ റയില്‍വെ മന്ത്രി മുകുള്‍ റോയി പിന്‍‌വലിച്ചു. എന്നാല്‍ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി എന്നിവയിലെ നിരക്ക് വര്‍ധന പിന്‍വലിച്ചിട്ടില്ല. ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവെ പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാധാരണക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് നിരക്ക് വര്‍ധന പിന്‍‌വലിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കിലെ വര്‍ധന പിന്‍‌വലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കിയില്ല.

നിരക്ക് വര്‍ധനയിലൂടെ പ്രതീക്ഷിച്ചിരുന്ന 4,000 കോടി രൂപ മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്തേണ്ടിവരും. റയില്‍‌വെ ബോര്‍ഡ് വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യാത്രാ നിരക്കു വര്‍ധിപ്പിച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അതൃപ്തി നേരിട്ടതുമൂലമാണ് മുന്‍ മന്ത്രി ദിനേശ് ത്രിവേദിയുടെ കസേര തെറിച്ചത്.

English Summary: Newly-minted Railway Minister Mukul Roy on Thursday announced a rollback of some of the passenger fare hikes his ousted predecessor Dinesh Trivedi had proposed only a week ago.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :