പീഡനത്തിനിരെ പരാതിപ്പെടാതിരിക്കാന്‍ പഞ്ചായത്തിന്റെ വാഗ്ദാനം ‘പതിനായിരം രൂപ‘

പട്‌ന| WEBDUNIA| Last Modified ശനി, 21 ഡിസം‌ബര്‍ 2013 (12:10 IST)
PRO
ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് സാമ്പത്തിക സഹായം 10,000 രൂപ വാഗ്ദാനം ചെയ്ത് പരാതി പിന്‍വലിപ്പിക്കാന്‍ പഞ്ചായത്ത് അധികൃരുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്

മുഷാഹരി ബ്ലോക്കില്‍ പെടുന്ന രാജ്‌വാഡ പഞ്ചായത്തിന്റേതാണ് ഈ നടപടി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്ത പഞ്ചായത്ത് ഭരണസമിതി പോലീസില്‍ പരാതിപ്പെടുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കി.

പ്രതികളില്‍ നിന്ന് പണം ഈടാക്കി നല്‍കാമെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാഗ്ദാനം. ഇത് നിഷേധിച്ച് പരാതിയുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഷാഹരി പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പീഡനക്കേസില്‍ പ്രതികളായ ഗ്രാമമുഖ്യന്‍ ഭൂഷന്‍ താക്കൂര്‍, മകന്‍ മുഖ്യ മഹാവീര്‍ മഹാതോ എന്നിവരെ രക്ഷിക്കാനായിരുന്നു ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍. പ്രതികള്‍ക്കെതിരെ ഐപിസി പ്രകാരവും കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യ നിരോധന നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :