പാട്‌ന സ്‌ഫോടനം: രണ്ടു പേര്‍ കൂടി പിടിയില്‍

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പാട്‌നയിലുണ്ടായ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയിലായി. മുഹദ് അഫ്‌സല്‍, ഉജ്വാര്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. അഫ്‌സലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

ഭാര്യയെ യാത്രയാക്കുന്നതിന് വിമാനത്താവളത്തില്‍ എത്തിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഇയാളുടെ ബന്ധുവാണ് ബുധനാഴ്ച അറസ്റ്റിലായ ഉജ്വാര്‍ അഹമ്മദ്. റാഞ്ചിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം അറസ്റ്റു ചെയ്തത്. ഞായറാഴ്ചയുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ തൗസിം, ഇംതിയാസ് അന്‍സാരി എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സ്‌ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 82 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :