പട്യാലഹൗസ് കോടതിയിലെ സംഘര്‍ഷം: വിവാദ അഭിഭാഷകന്‍ യശ്പാല്‍ സിംഗ് അറസ്റ്റില്‍

പട്യാലഹൗസ്, യശ്പാല്‍ സിംഗ്, ഡല്‍ഹി പൊലീസ് patyala hause, yashpal sigh, delhi police
ഡല്‍ഹി| rahul balan| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (04:07 IST)
പട്യാലഹൗസ് കോടതിയില്‍ വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച അഭിഭാഷകന്‍ യശ്പാല്‍ സിംഗ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് വൈകിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താന്‍ കനയ്യ കുമാറിനെ കോടതിയ്ക്കകത്തു വെച്ച് മര്‍ദ്ദിച്ചെന്നും, ഇനിയും മര്‍ദ്ദിയ്ക്കുമെന്നും വേണമെങ്കില്‍ കൊല്ലുമെന്നും യശ്പാല്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനല്‍ പുറത്തു വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് സുപ്രീംകോടതി അഭിഭാഷകകമ്മീഷനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ദൃശ്യങ്ങളില്‍ അഭിഭാഷകനായ വിക്രം സിംഗ് ചൗഹാന്‍ കനയ്യ കുമാറിനെ കോടതിയില്‍ വെച്ച് മൂന്ന് മണിക്കൂര്‍ മര്‍ദ്ദിച്ച് പാന്റില്‍ മൂത്രമൊഴിപ്പിച്ചുവെന്നും ദില്ലി പൊലീസ് എതിര്‍ത്തില്ലെന്ന് പറയുന്നതും വ്യക്തമായിരുന്നു. എന്നാല്‍ വിക്രം സിംഗിനെതിരെ ദില്ലി പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :