നടി ഭുവനേശ്വരി അറസ്റ്റിലായത് എങ്ങനെ?

PRO
“എന്നാല്‍ ഉദ്യോഗസ്ഥന്‍ മുപ്പതിനായിരം രൂപാ നല്‍കി, ഭുവനേശ്വരിയെ തന്നെ ‘ലേലത്തില്‍’ പിടിച്ചു. ഉദ്യോഗസ്ഥന് ഒരു മുത്തം നല്‍കിക്കൊണ്ട് സ്നേഹം പ്രകടിപ്പിച്ച്, പൈസയുമായി ഭുവനേശ്വരിയും പെണ്‍‌കുട്ടികളും അകത്തെ മുറിയിലേക്ക് പോയി. ഉടനെ പുറത്ത് കാത്തുനിന്നിരുന്ന പൊലീസുകാര്‍ മുന്‍ കതക് ചവിട്ടിപ്പൊളിച്ച് ഉള്ളില്‍ കടന്നു.”

“താന്‍ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ ഭുവനേശ്വരി, ചുവരില്‍ പതിച്ചിരുന്നൊരു രാഷ്ട്രീയ നേതാവിന്റെ ചിത്രം ചൂണ്ടിക്കാണിച്ച് ‘ഈ നേതാവും ഞാനും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയില്ല എന്ന് തോന്നുന്നു. എന്നെ അറസ്റ്റുചെയ്താല്‍ പിന്നെ നിന്റെ തലയിലൊന്നും തൊപ്പി കാണില്ല’ എന്ന് ഭീഷണിപ്പെടുത്തി. മൊബൈലില്‍ ആരെയൊക്കെയോ ബന്ധപ്പെടാനും ഭുവനേശ്വരി ശ്രമിക്കുകയുന്റായി. ഞങ്ങള്‍ മൊബൈല്‍ പിടിച്ചുവാങ്ങി.”

“അനുനയസ്വരത്തിലാണ് ഞങ്ങള്‍ സംസാരിച്ചത്. ‘ഈ നേതാവുമായുള്ള ബന്ധം ഞങ്ങള്‍ക്ക് അറിയാതെ പോയി. ക്ഷമിക്കുക. എന്തായാലും ഞങ്ങള്‍ വന്ന സ്ഥിതിക്ക് ചെറിയ രീതിയില്‍ ചോദ്യം ചെയ്ത് നിങ്ങളെ വിട്ടയച്ചേക്കാം. ഞങ്ങളോടൊപ്പം വരിക’ എന്ന് ഞങ്ങള്‍ അപേക്ഷിച്ചു. ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ വിടുമെന്ന് കരുതി ഭുവനേശ്വരി പൊലീസ് സ്റ്റേഷനിലേക്ക് ഞങ്ങളോടൊപ്പം വന്നു. അവിടെ വച്ച് ഞങ്ങളവളെ അറസ്റ്റുചെയ്തു.”

“അറസ്റ്റുചെയ്തയുടന്‍ ഭുവനേശ്വരി അലറിക്കരയാന്‍ തുടങ്ങി. ‘എത്രയോ നടികള്‍ വ്യഭിചരിക്കുന്നു. എന്നാല്‍ എന്നെ മാത്രം നിങ്ങള്‍ ലക്‌ഷ്യം വയ്ക്കുന്നതെന്താണ്? ഒരു മണിക്കൂറിന് രണ്ടുലക്ഷം രൂപ വാങ്ങുന്ന നടികളുടെ ലിസ്റ്റ് ഞാന്‍ തരാം. അവരെ പോയി അറസ്റ്റുചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഇത് രണ്ടാം പ്രാവശ്യമാണ് എന്റെ കഞ്ഞിയില്‍ നിങ്ങള്‍ മണ്ണിടുന്നത്. ഇതില്‍ നിന്നും ഞാന്‍ രക്ഷപ്പെടും’ എന്നൊക്കെ ഭുവനേശ്വരി വിളിച്ച് പറയുന്നുണ്ടായിരുന്നു.”

“ആന്ധ്രയിലെ നെല്ലൈ ജില്ലയിലെ ഒരു ജമീന്‍ കുടുംബാംഗമാണ് ഭുവനേശ്വരി. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തുതന്നെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഭുവനേശ്വരി നാടകങ്ങള്‍ അഭിനയിക്കുമായിരുന്നു. നൃത്തകലയിലും പ്രാവീണ്യമുണ്ട്.”

“ഭര്‍ത്താവ് വിട്ട് പോയതിന് ശേഷം ചെന്നൈയിലെ ഒരു തുണിക്കടയുടെ പരസ്യത്തില്‍ മോഡലാവാന്‍ അവസരം കിട്ടി. അപ്പോള്‍ തുടങ്ങിയതാണ് ഭുവനേശ്വരിയുടെ ‘ബിസിനസ്’. തുടര്‍ന്ന് സിനിമകളിലും ചാന്‍സ് ലഭിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ചെന്നൈയില്‍ ടിനഗറില്‍ വച്ച് വ്യഭിചാരക്കുറ്റത്തിന് ഭുവനേശ്വരിയെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.”

ചെന്നൈ| WEBDUNIA|
“തുടര്‍ന്ന് തെലുങ്ക് - തമിഴ് സിനിമകളില്‍ ഭുവനേശ്വരി വീണ്ടും സജീവമായി. ഒപ്പം ‘ബിസിനസും’ വളര്‍ന്നുവന്നു. തമിഴ് സീരിയലുകളിലും ഭുവനേശ്വരി അഭിനയിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് എല്ലാ സൌകര്യങ്ങളുമുള്ള ഒരു വന്‍ ഫ്ലാറ്റ് ഭുവനേശ്വരി വാടകയ്ക്കെടുത്ത് ‘ബിസിനസ്’ കൊഴുപ്പിക്കാന്‍ നോക്കിയത്. പെട്ടുപോകുകയും ചെയ്തു. പുഴലിലെ ജയിലില്‍ ഭുവനേശ്വരിയിപ്പോള്‍ റിമാണ്ടിലാണ്” - പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :