നടിമാര്‍ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റില്‍

ഹൈദരാബാദ്| WEBDUNIA|
PRO
തെലുങ്ക് നടിമാരായ സൈറ ബാനുവും ജ്യോതിയും അടക്കം ഒമ്പത് പേര്‍ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായി. ഇവരെ ഹൈദരാബാദ് പൊലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

വിരലില്‍ എണ്ണാവുന്നതെങ്കിലും തെലുങ്ക് സിനിമകളില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുള്ള നടിയാണ് സൈറ. ജ്യോതിയാവട്ടെ നിരവധി സിനിമകളില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. പുരുഷന്‍‌മാര്‍ക്കൊപ്പം പിടികൂടിയ ഇവരുടെ സംഘത്തില്‍ ഒരു ഉസ്ബക്ക് സ്വദേശിനിയും ഉണ്ടായിരുന്നു.

തിങ്കളാഴ്ച വെളുപ്പിനെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് കുന്ദന്‍ ബാഗിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തിരച്ചില്‍ നടത്തിയത്. മന്ത്രിമാരടക്കം ഉന്നതര്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. നടിമാര്‍ക്കൊപ്പം അറസ്റ്റിലായ മറ്റുള്ളവരെ കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.

തെലുങ്ക് നടിമാര്‍ വ്യഭിചാര കുറ്റത്തിന് അറസ്റ്റിലാവുന്നത് ഇത് ആദ്യമല്ല. 2009 ല്‍ നടി സീമ പൊലീസ് തെരച്ചിലില്‍ പിടിയിലായിരുന്നു. തെലുങ്ക് സിനിമ ലോകം മയക്കുമരുന്നിന്റെ പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ നടന്‍ രവി തേജയുടെ രണ്ട് സഹോദരന്‍‌മാര്‍ ഒരു നൈജീരിയക്കാരന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സംശമുള്ള സിനിമാനടിമാര്‍ ഉള്‍പ്പെടെ 60 പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് കമ്മീഷണര്‍ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :