ധോണി എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയല്ല, അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരന് നരേന്ദ്ര സിംഗ് ധോണിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഞായറാഴ്ചയാണ് അദ്ദേഹം എസ് പിയില്‍ ചേര്‍ന്നത്. എസ്പി നേതാവ് മുലായം സിംഗ് യാദവിന്റെ ലക്നൌവിലെ വീട്ടിലെത്തിയാണ് എന്‍എസ് ആഗ്രഹം അറിയിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്നാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് എസ് പിയ്ക്ക് ഉണ്ടായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ കുടുംബാംഗം പാര്‍ട്ടിയില്‍ എത്തുന്നത് എസ് പിയ്ക്ക് ജാര്‍ഖണ്ഡില്‍ പുതുജീവന്‍ പകരും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസിന് ടിക്കറ്റ് നല്‍കും എന്ന സൂചനയും എസ് പി നേതാക്കള്‍ നല്‍കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ റാഞ്ചിയില്‍ നിന്ന് എന്‍ എസിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2009ല്‍ ബിജെപിയില്‍ ചേര്‍ന്ന് എന്‍ എസ് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.