കൊച്ചിയില്‍ സച്ചിന്‍ പവലിയന്‍ ടീം ഇന്ത്യ നായകന്‍ ധോണി ഉദ്ഘാടനം ചെയ്തു

കൊച്ചി| WEBDUNIA|
PTI
ഇതിഹാസതാരം സച്ചിന്‍ ടെണ്ഡുല്‍ക്കര്‍ക്ക് ആദരമര്‍പ്പിച്ച് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സച്ചിന്‍ പവലിയന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഉദ്ഘാടനം ചെയ്തു.

നിലവിലെ വിഐപി പവലിയനാണ് പുനര്‍നിര്‍മ്മിച്ച ശേഷം സച്ചിന്‍റെ പേര് നല്‍കിയിരിക്കുന്നത്.ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ചിത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കൈയ്യൊപ്പോട് കൂടിയ ജെഴ്‌സിയും ബാറ്റുമാണ് പ്രത്യേകത, സച്ചിന്റെ സെഞ്ച്വറികളെ ഓര്‍മ്മിപ്പിക്കുന്ന നൂറു പന്തുകളും, ഇന്ത്യ-വെസ്റ്റിന്‍ഡീസ് താരങ്ങള്‍ ഒപ്പിട്ട ബാറ്റുകളും സച്ചിന്റെ അപൂര്‍വചിത്രങ്ങളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :