ദേശീയ ഭീകരവിരുദ്ധകേന്ദ്രം: പ്രതിപക്ഷ ഭേദഗതി രാജ്യസഭ തള്ളി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി. ദേശീയ ഭീകരവിരുദ്ധകേന്ദ്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരേയാണ് ബി ജെ പിയും ഇടതുപാര്‍ട്ടികളും ഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് വോട്ടെടുപ്പ് വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഭേദഗതിയെ അനുകൂലിച്ച് 82 പേര് വോട്ട് ചെയ്തപ്പോള്‍ എതിര്‍ത്ത് 105 പേര് വോട്ട് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഭേദഗതി തള്ളിയതോടെ പ്രതിപക്ഷവും സഭ വിട്ടു.
English Summary: After Lok Sabha, the UPA government secured a victory in Rajya Sabha on Tuesday on the issue of National Counter-Terrorism Centre.