ദേശീയഗീതത്തോട് അനാദരവ്; എം പിക്ക് സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
ലോക്‌സഭയില്‍ ദേശീയഗീതമായ വന്ദേമാതരത്തെ അവഗണിച്ച ബിഎസ്‌പി അംഗത്തിന്‌ സ്‌പീക്കറുടെ ശാസന. ബജറ്റ്‌ സെഷന്‍ അനിശ്‌ചിതകാലത്തേക്ക്‌ പിരിയുന്നതിന്റെ ഭാഗമായി ദേശീയഗീതം ആലപിക്കുമ്പോള്‍ ബി എസ്‌ പി അംഗം ഷഫീക്കുര്‍ റഹ്‌മാന്‍ ബര്‍ഖ്‌ പുറത്തേക്ക്‌ നടന്നതാണ്‌ സ്‌പീക്കറെ ചൊടിപ്പിച്ചത്‌.

വന്ദേമാതരം ആലപിക്കുമ്പോര്‍ സഭയിലെ എല്ലാ അംഗങ്ങളും ആദരവോടെ എഴുന്നേറ്റ്‌ നില്‍ക്കുമ്പോഴാണ്‌ ബിഎസ്‌പി അംഗം പുറത്തേക്ക്‌ നടന്നത്‌. സംഭവം ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും അംഗത്തിന്റെ നടപടിക്ക്‌ വിശദീകരണം ആവശ്യമുണ്ടെന്നും മേലില്‍ ഇത്‌ ആവര്‍ത്തിക്കരുതെന്നുമായിരുന്നു സ്‌പീക്കറുടെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :