കണ്ണൂര്‍|
WEBDUNIA|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (15:12 IST)
PRO
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി വടകര വള്ളിക്കാട്ട് നിര്‍മ്മിച്ച സ്തൂപം തകര്‍ത്ത സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് സൂചന. ഇവരുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാവുമെന്നും സൂചനയുണ്ട്.
ടി പി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് അയവ് വന്നു. ഇനി പ്രകോപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് സിപിഐഎമ്മും ആര്‍എംപിയും സര്‍വകക്ഷി യോഗത്തില്‍ ഉറപ്പു നല്‍കി.
വടകര തഹസില്‍ദാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളോ പോസ്റ്ററുകളോ പതിപ്പിക്കില്ലെന്ന് ഇരുവിഭാഗവും ഉറപ്പ് നല്‍കി.
അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊലീസ് വടകരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.സമാധാനം പുനസ്ഥാപിക്കാന്‍ വടകര തഹസില്‍ദാര്‍ ജനീലിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇരു വിഭാഗവും തമ്മില്‍ സമവായത്തില്‍ എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പോസ്റ്ററുകള്‍ പതിക്കുകയോ ചെയ്യില്ലെന്നാണ് ധാരണ.കൂടാതെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഒഞ്ചിയം ഏറാമല പഞ്ചായത്തുകളില്‍ സര്‍വകക്ഷി യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി.
ടിപിയുടെ സ്മാരക സ്തൂപം തകര്‍ത്തതിനെയും സിപിഎം പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ചതും സര്‍വകക്ഷി യോഗം അപലപിച്ചു. ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണ വള്ളിക്കാട്ട് സ്ഥിതി ചെയ്യുന്ന സ്മാരക സ്തൂപം തകര്‍ത്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്