ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 9 ഏപ്രില്‍ 2014 (18:16 IST)
PRO
PRD
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയ്ക്കായി 10000 കോടി രൂപ ചെലവിട്ടെന്നും ഇതില്‍ വൈറ്റ് മണി പത്ത് ശതമാനം മാത്രമാണെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ.
യഥാര്‍ത്ഥത്തില്‍ കള്ളപ്പണം മുഴുവന്‍ ബിജെപി ക്യാംപിലാണ്. എന്നിട്ടും ഇത് മറച്ചുവെച്ച് മോഡി എപ്പോഴും കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് കള്ളപ്പണം ഒഴുക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ ആരോപണത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മ്മ രംഗത്ത് എത്തിയത്.