ചരിത്ര സ്മാരകമായ താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കെടുകാര്യസ്ഥതയാണെന്ന് സിഎജി (കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് ചെയ്തു. താജ്മഹല്‍ സമുച്ചയത്തിലെ അനധികൃത നിര്‍മാണങ്ങളോട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദാസീനമായ നടപടികളാണെടുക്കുന്നതെന്ന് സിഎജി പറയുന്നു.
താജ്മഹലിന് കവാടത്തോടുചേര്ന്നുള്ള പുറംമതിലില്‍ വലിയ ആണികള്‍ അടിച്ച് പലരും കന്നുകാലികളെ കെട്ടിയിടുകയാണ്. കിഴക്കന്‍ കവാടത്തിന് അടുത്ത് മതിലിനോടു ചേര്‍ന്നുള്ള ക്ഷേത്രം അനധികൃതമാണ്.
താജ്മഹല്‍ സമുച്ചയത്തിലെ 24 അനധികൃത നിര്‍മാണങ്ങളില്‍ ഒരെണ്ണം മാത്രമാണ് എഎസ്ഐ ഒഴിപ്പിച്ചത്. എഎസ്ഐ അധികൃതരുടെ താജ്മഹല്‍ സംരക്ഷിക്കുന്നതിലെ കെടുകാര്യസ്ഥതയെ രൂക്ഷമായിട്ടാണ് സിഎജി വിമര്‍ശിക്കുന്നത്.
നാലു നൂറ്റാണ്ട് പഴക്കമുള്ള താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയെ സംബന്ധിച്ച് സിഎജിയുടെ റിപ്പോര്‍ട്ടില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്.