താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരമല്ല? ഉയര്‍ന്നു വരേണ്ടത് കൃഷ്ണാ ലാന്‍ഡ്! - മുഖം മാറുന്ന യുപി!

താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരമല്ല?! - വിചിത്ര പ്രസ്താവനയുമായി വീണ്ടും മുഖ്യമന്ത്രി

ലഖ്നോ| aparna| Last Modified ബുധന്‍, 19 ജൂലൈ 2017 (08:26 IST)
താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് നേരത്തേ യു പിയിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, യു പിയില്‍ കൃഷ്ണാ ലാന്‍ഡ് പദ്ധതിക്ക് ആരംഭം.

ഏറ്റവും പുതിയ ബജറ്റില്‍ താജ്മഹലിന്റെ സംരക്ഷണത്തിനായി തുകയൊന്നും മാറ്റിവെയ്ക്കാത്തത് ചര്‍ച്ചയായെങ്കിലും യുപി സര്‍ക്കാരിന്റെ നീ പുതിയ നീക്കം താജ്മഹലിനെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന് വ്യക്തമാകുന്നു.

ശ്രീകൃഷ്ണന്റെ ജീവിതചിത്രം പൂര്‍ണമായും അവതരിപ്പിച്ചുകാട്ടുന്ന രീതിയിലുള്ള പാര്‍ക്കിന്റെ മാതൃക തയാറാക്കാന്‍ ടൂറിസം വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും അവതരിപ്പിക്കുന്ന പാര്‍ക്കായിരിക്കും ഇത്.
ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് അധികൃതര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :