ഡീസല്‍ വണ്ടിയാണോ? ഡല്‍ഹിയിലേക്ക് വരേണ്ട!

Diesel, Petrol, New Delhi, Kejriwal, Mohanlal, ഡീസല്‍, പെട്രോള്‍, ഡല്‍ഹി, ന്യൂഡെല്‍ഹി, കെജ്‌രിവാള്‍, മോഹന്‍ലാല്‍
ന്യൂഡല്‍ഹി| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (17:05 IST)
പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിയന്ത്രണം. ദേശീയ ഹരിത ട്രൈബ്യൂണലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും വരെ പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന നിര്‍ദ്ദേശം ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്.

ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തുന്നതിലൂടെ മലിനീകരണം തടയുക എന്നതാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ലക്‍ഷ്യമിടുന്നത്. ഡല്‍ഹി സര്‍ക്കാരും മലിനീകരണം തടയുന്നതിനായി വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.

ജനുവരി ഒന്നു മുതല്‍ 15 വരെ പ്രത്യേകരീതിയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനാണ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതായത് ജനുവരി ഒന്നിന് ഒറ്റസംഖയില്‍ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാവൂ. ഒന്നാം തീയത് 1, 3, 5, 7, 9 എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ഡല്‍ഹി നിരത്തില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. രണ്ടാം തീയതി 0, 2, 4, 6, 8 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം.

എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ രണ്ടുരീതിയിലുള്ള നമ്പരുകളുള്ള രണ്ട് വാഹനങ്ങള്‍ വാങ്ങാന്‍ ഇത് പ്രേരിപ്പിക്കുമെന്നാണ് ട്രൈബ്യൂണല്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :