തത്‌കാല്‍ ടിക്കറ്റ് ബുക്കിംഗ്: സമയമാറ്റം നിലവില്‍ വന്നു

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (17:50 IST)
തത്കാല്‍ ടിക്കറ്റ് ബുക്കിംഗിലെ സമയമാറ്റം നിലവില്‍ വന്നു. തിങ്കളാഴ്ച രാവിലെ പത്തുമണി മുതലാണ് സമയമാറ്റം നിലവില്‍ വന്നത്. പുതുക്കിയ സമയമാറ്റം അനുസരിച്ച് രാവിലെ 10 മണി മുതല്‍ അടുത്ത ദിവസത്തേക്കുള്ള ട്രയിനിന്റെ എസി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. പതിനൊന്നു മണി മുതല്‍ അടുത്ത ദിവസത്തേക്കുള്ള തത്കാല്‍ സ്ലീപ്പര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഏജന്റുമാര്‍ക്കും സമയമാറ്റം ബാധകമാണ്. രാവിലെ എട്ടുമണിമുതല്‍ എട്ടരവരെ പൊതുവിഭാഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്നും പത്തുമുതല്‍ പത്തര വരെ തത്കാല്‍ എ സി ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്നും 11 മുതല്‍ പതിനൊന്നര വരെ തത്കാല്‍ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്നും ഐ ആര്‍ സി ടി സി ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ള ഏജന്റുമാരെ വിലക്കിയിട്ടുണ്ട്.

നിലവില്‍, ഏറ്റവും തിരക്കേറിയ സമയത്ത് 10, 000 മുതല്‍ 12, 000 വരെ ടിക്കറ്റ് ഐ ആര്‍ സി ടി സിയില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :