ന്യൂഡല്‍ഹി:|
Last Modified ബുധന്‍, 19 നവംബര്‍ 2014 (18:13 IST)
ന്യൂഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് മിന്നല്‍ ശുചിത്വ പരിശോധന നടത്തി. ആശുപത്രികളിലും പോലീസ് സ്‌റ്റേഷനുകളിലുമായിരുന്നു പരിശോധന.ഇവിടങ്ങളില്‍ സന്ദര്‍ശകര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍
അദ്ദേഹം ചോദിച്ചു മനസിലാക്കി.
ശിവാജി ബസ് ടെര്‍മിനലിലെത്തിയ രാജ്‌നാഥ് സിംഗ് യാത്രക്കാരോട് യാത്രാസുരക്ഷിതത്വത്തെപ്പറ്റി അന്വേഷിച്ചു. ഇതുകൂടാതെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും പരിശോധന നടത്തി. റെയില്‍വേ സ്‌റ്റേഷനില്‍ ചുമട് തൊഴിലാളികളോടും അദ്ദേഹം സംവദിച്ചു. ഇവിടെ
പ്രീ-പെയ്ഡ് ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അധികൃതരെ ചുമതലപ്പെടുത്തി.
എന്നാല്‍ ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമമാണെന്ന് ആക്ഷേപമുയര്‍ന്നു വരുന്നുണ്ട്.
ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, പോലീസ് കമ്മീഷണര്‍ ബി എസ് ബാസി എന്നിവരോടൊപ്പമാണ് രാജ്നാഥ് സിംഗ് എത്തിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.