ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 12 നവംബര്‍ 2014 (15:42 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന്റെ 250 ഗ്രാം തൂക്കമുളള മാല മോഷണം പോയി. തിങ്കളാഴ്‌ച വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ ഡ്രസിംഗ് റൂമില്‍ നിന്നാണ് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന മാല കള്ളന്‍ കൊണ്ടു പൊയത്. പ്രവീണ്‍ കുമാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും മാല തിരികെ ലഭിച്ചില്ല.
തിങ്കളാഴ്ച നടന്ന വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുപിക്ക് വേണ്ടി കളിക്കാനെത്തിയ പ്രവീണ്‍ കുമാര്‍ രാജസ്‌ഥാനെതിരെ നടന്ന മത്സരത്തില്‍ ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ഡ്രസിംഗ് റൂമില്‍ മാല ഊരിവെച്ചിട്ടാണ് പോയത്. മത്സര ശേഷം തിരികെ റൂമിലെത്തിയപ്പോഴാണ് മാല മോഷണം പോയ കാര്യം അറിയുന്നത്. മാല നഷ്‌ടമായ വിവരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.