ടി പി വധം: അന്വേഷണ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍
ന്യൂഡല്‍ഹി: |
WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന് വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ചത്തെ പൊളിറ്റ് ബ്യൂറോയില്‍ വരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ടി പി വധക്കേസ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നാല്‍ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേസില്‍ പാര്‍ട്ടി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ആരാണ് അന്വേഷണം നടത്തുന്നതെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയിലെ ചില സഖാക്കളാണ് അന്വേഷണം നടത്തിയതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
നേരത്തെ ടിപി വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പിബിയില്‍ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണം. ടിപി വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാത്തതെന്തെന്ന് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു.