ജീവിതകാലം മുഴുവൻ കാത്തിരുന്നത് ഈ ദിവസത്തിനായി, പ്രധാനമന്ത്രിക്ക് നന്ദി- മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുഷമയുടെ ട്വീറ്റ്

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (12:56 IST)
‘ജീവിതകാലം മുഴുവൻ ഈ ദിനത്തിനായി കാത്തിരുന്നു, പ്രധാനമന്ത്രിക്കു നന്ദി'' - മരണത്തിനു മണിക്കൂറുകൾ മുൻപ് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ച വാക്കുകളാണിത്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ട്വീറ്റ്.

കേന്ദ്ര സർക്കാരിനെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രശംസിച്ചുള്ള മറ്റു മൂന്നു ട്വീറ്റുകളും ഇന്നലെ സുഷമയുടെ ട്വിറ്റർ പേജിലുണ്ടായിരുന്നു. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സുഷമയ്ക്ക് ഹൃദയാഘാതമുണ്ടായത്.

ഒന്നാം മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന സുഷമ സ്വരാജ് അനാരോഗ്യം മൂലം ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. എങ്കിലും സജീവരാഷ്ട്രീയത്തിൽ തുടർന്ന സുഷമ രാജ്യത്തെ സുപ്രധാനമായ എല്ലാ വിഷയങ്ങളിലും തന്റെ ഇടപെടൽ നടത്തുകയും പ്രതികരിക്കുകയും ചെയ്തു. ഇറാക്കിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ മോചനത്തിനായി കേരളം സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുകയും അതിൽ വിജയം കാണുകയും ചെയ്തത് കേരളം ഒരിക്കലും മറക്കുകയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :