'ആഘോഷിക്കൂ, ഇനി കശ്മീരി സുന്ദരികളെ വിവാഹം ചെയ്യാം'; പ്രസ്താവനയുമായി ബിജെപി എംഎൽഎ

ബിജെപി പ്രവർത്തകരെല്ലാം വലിയ ആകാംഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാൻ സാധിക്കുമല്ലോ എന്ന് എംഎൽഎ പറഞ്ഞു.

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (09:36 IST)
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയ നടപടിയിൽ സന്തോഷിക്കുകയാണ് വേണ്ടതെന്ന് മുസഫർനഗറിലെ കത്വാലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ വിക്രം സിങ് സൈന. ബിജെപി പ്രവർത്തകരെല്ലാം വലിയ ആകാംഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാൻ സാധിക്കുമല്ലോ എന്ന് എംഎൽഎ പറഞ്ഞു.

ആർട്ടിക്കൾ 370 റദ്ദാക്കിയതിൽ ആഹ്ലാദ പ്രകടനം നടത്തിയുള്ള മണ്ഡലത്തിലെ പരിപാടിയിലാണ് ബിജെപി എംഎൽഎയുടെ പ്രസ്താവന. വിവാഹം കഴിക്കാത്ത യുവാക്കൾക്ക് ആഹ്ലാദിക്കാം, അവർക്കിനി കശ്മീരി സുന്ദിരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാൻ സാധിക്കും. യാതൊരു തടസ്സവും ഇനി നേരിടില്ല. കശ്മീരി പെൺകുട്ടിയെ യുപിയിൽ നിന്നുള്ള യുവാവ് വിവാഹം ചെയ്താലും ഇനി പ്രശ്നമല്ല. പൗരത്വം നഷ്ടപ്പെടില്ല. നേരത്തെ ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്നു. അത്തരം പ്രശ്നനങ്ങളോന്നും ഇനി ഉണ്ടാകില്ലെന്നും എംഎൽഎ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :