ജസ്റ്റിസ് ദിനകരന്‍ രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ രാജിവച്ചു. കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ്‌ ജസ്റ്റിസായിരിക്കെ അഴിമതി നടത്തി എന്ന ആരോപണത്തെത്തുടര്‍ന്നാണ് രാജി. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.

ബോധപൂര്‍വം ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് രാജിക്കത്തില്‍ ജസ്റ്റിസ് ദിനകരന്‍ ആരോപിച്ചു. തനിക്കെതിരായ നീക്കങ്ങളുടെ വിശദാംശങ്ങള്‍ ദിനകരന്‍ രാജിക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

ജസ്റ്റിസ് ദിനകരന് എതിരായ അഴിമതി ആരോപണങ്ങള്‍ സുപ്രീം കോടതി ജഡ്ജി അഫ്താബ് ആലം ചെയര്‍മാനായുള്ള കമ്മീഷന്‍ അന്വേഷിച്ചുവരികയാണ്.

ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണമാണ് ജസ്റ്റിസ് ദിനകരനെതിരെ പ്രധാനമായും ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :