ജസ്റ്റിസ് കർണന് ആറുമാസം തടവുശിക്ഷ; കർണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി

ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യം

aparna shaji| Last Modified ചൊവ്വ, 9 മെയ് 2017 (11:27 IST)
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് ആറുമാസം തടവുശിക്ഷ. കർണനെതിരായ കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ഒരു ഹൈക്കോടതി ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ജെഎസ് കെഹാര്‍ ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞ ദിവസം 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന ഈ
ഉത്തരവിന്റെ പേരിലാണ് ശിക്ഷ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :