ശ്രീനഗർ|
സജിത്ത്|
Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (10:12 IST)
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. തെക്കൻ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടലിനൊടുവിൽ മൂന്നു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്. ഭീകര സാന്നിധ്യത്തെ തുടർന്നു സൈനപോറ മേഖലയിലെ അവ്നീറ ഗ്രാമത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. മേഖലയിൽ സ്ഥിതിഗതികൾ ഇതുവരെയും ശാന്തമായിട്ടില്ല.