മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്കെതിരെ സിബിഐ പ്രത്യേക കോടതി വിചാരണ നടപടികള്‍ തുടങ്ങി. എന്നാല്‍ ആദ്യദിവസം കോടതിയില്‍ ചൌട്ടാല ഹാജരായില്ല. ആരോഗ്യകാരണങ്ങളാലാണ് ചൌട്ടാല ഹാജരാകാതിരുന്നത്. ആര് എം എല്‍ ആശുപത്രിയില്‍ ചൌട്ടാലയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിനാലാണ് ഹാജരാകാന്‍ കഴിയാതിരുന്നത്.
ചൌട്ടാലയുടെ ആരോഗ്യാവസ്ഥയുടെ വിശദാംശങ്ങളെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നോട്ടീസ് നല്കി. 1993 - 2006 കാലയളവില്‍ 6.09 കോടി രൂപയുടെ അനധികൃത സമ്പാദ്യം ചൗട്ടാലയ്ക്കുണ്ടായതായാണ് കോണ്‍ഗ്രസ് നേതാവ് സംഷീര്‍ സിംഗ് പരാതി നല്‍കിയത്.
ജൂനിയര്‍ ബേസിക് ടീച്ചര്‍ (ജെ ബി ടി) നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ചൌട്ടാല.