ചെന്നൈ സ്ഫോടനം: മരിച്ച യുവതിയുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും ധനസഹായം

ന്യൂഡല്‍ഹി| Harikrishnan| Last Modified വ്യാഴം, 1 മെയ് 2014 (10:48 IST)
ചെന്നൈ ഇരട്ട സ്ഫോടനത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ. പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവര്‍ക്ക് 25,000 രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 5000 രൂപയും നഷ്ടപരിഹാരം നല്‍കും. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഗുണ്ടൂര്‍ സ്വദേശി സ്വാതിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായാണ് പണം നല്‍കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു.
 
സംഭവം നിര്‍ഭാഗ്യകരമാണ്. പൊലീസും റെയില്‍‌വേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധനകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തില്‍പ്പെട്ടവരുടെ വിശദവിവരങ്ങള്‍ക്ക് ഹെല്‍പ്പ് ‌ലൈനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നൈ: 044-25357398, ബാംഗ്ലൂര്‍: 080-22356409, 080-22156553.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :