ചിദംബരത്തോട് സ്വാമി പരസ്യമായി മാപ്പ് പറയണം: കപില്‍ സിബല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 4 ഫെബ്രുവരി 2012 (14:28 IST)
ടുജി സ്പെക്ട്രം അഴിമതിയില്‍ പി ചിദംബരം കുറ്റക്കാരനല്ലെന്ന വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. ഇങ്ങനെ ഒരു വിധി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചിദംബരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമി പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സ്വാമി ചിദംബരത്തിന്റെ വസതിയില്‍ പോയി മാപ്പ് പറയണമെന്നും സിബല്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :