ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം ധനമന്ത്രി ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ചിദംബരത്തിന് പകരം ആഭ്യന്തര വകുപ്പ് കേന്ദ്ര ഊര്‍ജ മന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെയ്ക്ക് നല്‍കാനാണ് തീരുമാനം. ഈ ആഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തുമെന്നാണ് സൂചന.
എന്നാല്‍ ധനവകുപ്പ് പ്രധാനമന്ത്രിയുടെ കൈവശം വയ്ക്കുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട്. അടുത്ത് തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ഉള്ളപ്പോള്‍ ജനപ്രിയ ബജറ്റുകള്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി തന്നെയാണ് യോഗ്യന്‍ എന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്.
അതേസമയം, ആഗോളമാന്ദ്യവും രാജ്യത്തെ സാമ്പത്തിക നടപടികള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട കാര്യങ്ങളും പരിഗണിക്കുമ്പോള്‍ സ്വതന്ത്രചുമതല ഉള്ള മന്ത്രി ഉണ്ടാകണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്. മാത്രമല്ല പ്രണബ് രാഷ്ട്രപതിയായപ്പോള്‍ ഒഴിവു വന്ന ലോക്സഭാ നേതാവിന്റെ പദവി ഷിന്‍ഡെയ്ക്ക് നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇതുവരെ കോണ്‍ഗ്രസ് നേതൃത്വമോ സര്‍ക്കാര്‍ വൃത്തങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.