ചര്‍ച്ച പരാജയം: ദേശീയ പണിമുടക്ക് അര്‍ധരാത്രി മുതല്‍
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ട്രേഡ് യൂണിയനുകള്‍ ആഹ്വനം ചെയ്ത രണ്ട് രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍. 48 മണിക്കൂര്‍ പണിമുടക്ക് ഒഴിവാക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ പണിമുടക്കുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിക്കുകയായിരുന്നു.
പ്രതിരോധമന്ത്രി എകെ ആന്റണി, ധനമന്ത്രി പി ചിദംബരം തുടങ്ങിയ മന്ത്രിമാരുമായാണ് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. പണിമുടക്ക് ഒഴിവാക്കാനുള്ള അവസാനശ്രമം എന്ന നിലയില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത് പ്രകാരമായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയില്‍ പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. 11 ട്രേഡ് യൂണിയനുകളുടെ ഭാരവാഹികളാണ് ചര്‍ച്ചയ്ക്ക് എത്തിയത്.
ദേശീയ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് ട്രേഡ് യൂണിയനുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. പണിമുടക്ക് ജനജീവിതത്തെ ബാധിക്കുമെന്നും രാജ്യത്തിന് വന്‍സാമ്പത്തികനഷ്ടം ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
വിലവര്‍ധനയ്ക്ക് തടയിടുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.