ഗുല്‍ബര്‍ഗ് കൂട്ടക്കൊല: പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; ഒരാള്‍ക്ക് പത്ത് വര്‍ഷവും പന്ത്രണ്ട് പേര്‍ക്ക് ഏഴു വര്‍ഷവും തടവ്‌

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു.

അഹമ്മദബാദ്, ഗുല്‍ബര്‍ഗ്, കോടതി, ശിക്ഷ ahammedabad, gulberg, court, punishment
അഹമ്മദബാദ്| സജിത്ത്| Last Modified വെള്ളി, 17 ജൂണ്‍ 2016 (11:48 IST)
ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം കഠിന തടവും പന്ത്രണ്ട് പേര്‍ക്ക് ഏഴുവര്‍ഷം തടവും ഒരു പ്രതിയ്ക്ക് പത്ത് വര്‍ഷം തടവുമാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി 28നു അഹമദാബാദിലെ പാര്‍പ്പിട സമുച്ചയമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കൂട്ടക്കുരുതി കേസിലാണ് വിധി.

മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്നാണ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നത്. ഇതില്‍ പതിനൊന്നു പേര്‍ക്കെതിരെ മാത്രമായിരുന്നു കൊലക്കുറ്റം ചുമത്തിയിരുന്നത്. കേസില്‍ പ്രതിചേര്‍ത്ത 66 പേരില്‍ 36 പേരെ കോടതി വെറുതെ വിട്ടയച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചില്ല.

ഈ കൂട്ടക്കൊല കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാവര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളിലാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലനില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. വ്യക്തമായ തെളിവുകള്‍ ലഭ്യമല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ശിക്ഷയില്‍ പരമാവധി ഇളവു നല്‍കണമെന്ന് പ്രതിഭാഗം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :