കോണ്‍ഗ്രസ് ഡിംപിളിനൊപ്പം; ലക്‍ഷ്യം രാഷ്ട്രപതി തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
ഉത്തര്‍പ്രദേശിലെ കനൌജ് ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്നഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പുതിയ തന്ത്രം. സമാജ്വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെതിരെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് അറിയിച്ചു.
മുലായം സിംഗ് യാദവ് മത്സരിച്ച മണ്ഡലത്തിലും തങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു,
ഡിംപിളിനെ പിന്തുണയ്ക്കുക വഴി കേന്ദ്രത്തില്‍ മുലായം സിംഗ് യാദവിനെ വരുതിയില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ നീക്കം. തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കുള്ള മുലായത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.