കോണ്‍ഗ്രസിനെ ന്യായീകരിച്ചിട്ടില്ല: ഗഡ്കരി

നാഗ്‌പൂര്‍| WEBDUNIA|
PTI
ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി മലക്കം മറിഞ്ഞു. കോണ്‍ഗ്രസിനെ ന്യായീകരിച്ച് താന്‍ അഭിമുഖം കൊടുത്തിട്ടില്ലെന്ന വാദവുമായി ഗഡ്കരി രംഗത്തെത്തിയിരിക്കുകയാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍‌ഗ്രസ് സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഗഡ്കരി ഇപ്പോള്‍ പറയുന്നത്.

ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിഖ് വിരുദ്ധ കലാപം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് തുടങ്ങിവച്ചതെന്ന് കരുതുന്നില്ലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ബി ബി സി തന്‍റെ അഭിമുഖം വളച്ചൊടിക്കുകയായിരുന്നു എന്നും ഗഡ്കരി അറിയിച്ചു.

“ഞാന്‍ കോണ്‍ഗ്രസിനെ ന്യായീകരിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ വാക്കുകള്‍ അവര്‍ വളച്ചൊടിച്ചതാണ്” - ഗഡ്കരി വ്യക്തമാക്കി.

“ചില ആളുകള്‍ ആ കലാപത്തില്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ കലാപത്തിന് കാരണം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന ആരോപണം പൂര്‍ണമായും ശരിയല്ല. സിഖ് വിരുദ്ധ കലാപം പോലെ ഒരു സംഭവം ആര്‍ക്കെങ്കിലും സൃഷ്ടിക്കാനോ ആസൂത്രണം ചെയ്യാനോ കഴിയില്ല. ഇത് ഒരു ആള്‍ക്കൂട്ടത്തിന്‍റെ നിര്‍ഭാഗ്യകരമായ പ്രതികരണമാണ്” - ഇങ്ങനെയാണ് ബി ബി സിക്കു വേണ്ടി ബി ജെ പി അധ്യക്ഷന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും താന്‍ പറഞ്ഞതല്ലെന്നാണ് ഗഡ്കരിയുടെ ഇപ്പോഴത്തെ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :