കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ശക്തമാക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
തിരുവനന്തപുരം|
WEBDUNIA|
PTI
ബിജെപിക്ക് രാജ്യത്ത് അധികാരത്തില്‍ വരാനുള്ള അനുകൂല അന്തരീക്ഷം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണെമെന്ന് നരേന്ദ്ര മോഡി.
കേരളത്തില്‍ ഒന്നരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങളും നിലപാടുകള്‍ അറിയാനാണു കൂടുതല്‍ സമയവും മോഡി ചെലവിട്ടത്. കേരളത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും ജനങ്ങള്‍ക്കു മടുത്തു. ഈ സാഹചര്യത്തില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സാധാരണക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കു നല്‍കാതിരിക്കുന്നതുപോലുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ ഉത്തരാഖണ്ഡിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ ജോമോന്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ക്കു ബിജെപി കേന്ദ്ര കമ്മിറ്റിയുടെ ധനസഹായമായ അഞ്ചുലക്ഷം രൂപ മോഡി കൈമാറുകയും ചെയ്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ബിജെപി വൈസ് പ്രസിഡന്റ് ബംഗാരു ദത്താത്രേയ, ഒ. രാജഗോപാല്‍, , ദേശീയ സെക്രട്ടറി വി. സതീഷ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു