വാരണാസി|
WEBDUNIA|
Last Modified ബുധന്‍, 23 ഏപ്രില്‍ 2014 (15:15 IST)
PRO
വാരണാസിയില്‍ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് വരുന്ന എഎപി പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോക്ക് ശേഷമാണ് കെജ്‌രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ മത്സരം.
വാരണാസിയില്‍ മോഡിയെ പരാജയപ്പെടുത്താനാകുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ നിഗമനം. രണ്ട് ലക്ഷത്തോളം വീടുകളില്‍ ഇതിനകം പ്രചരണം നടത്തിയതായും ആം ആദ്മി പാര്‍ട്ടി പറയുന്നു. 15,00 പ്രവര്‍ത്തകര്‍ സ്‌കോഡുകളായി തിരിഞ്ഞായിരുന്നു വീടുവീടാന്തരമുള്ള പ്രചാരണം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച ഗോപാല്‍ മോഹനാണ് വാരണാസിയിലെ പ്രചാരണത്തിന്റെയും ചുമതല. തന്റെ രാഷ്ട്രീയ എതിരാളികള്‍ തെരഞ്ഞെടുപ്പിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.