സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച ശേഷം മരിച്ചെന്ന് കരുതി കുഴിച്ചുമൂടിയ യുവാവ് ജീവനോടെ തിരിച്ചു വന്നു. ഝാര്‍ഖണ്ഡിലെ ഗുമലയിലാണ് സംഭവം.
25കാരനായ സുരേന്ദ്ര ഉറാന്വ് എന്ന യുവാവാണ് ജീവനോടെ തിരിച്ചുവന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരും ചേര്‍ന്ന് സുരേന്ദ്രയെ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സുരേന്ദ്ര ഉറന്വിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കല്ല് കൊണ്ട് അടിച്ച് ക്രൂരമായി പരുക്കേല്‍പ്പിച്ചത്.
റന്വിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കല്ല് കൊണ്ട് അടിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചിരുന്നു. മര്‍ദനത്തില്‍ ബോധരഹിതനായ സുരേന്ദ്ര മരിച്ചെന്ന ധാരണയില്‍ മര്‍ദിച്ചവര്‍ ചേര്‍ന്ന് ഒരു നദീതീരത്ത് കുഴിച്ചെടുകയായിരുന്നു.
തീര്‍ത്തും അവശനായ സുരേന്ദ്രയ്ക്ക് ബോധം തിരിച്ചു കിട്ടുകയും കുഴിയിലെ മണ്ണ് നീക്കിയ ശേഷം ഗ്രാമത്തിലെത്തിയ ഇയാള്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.